ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ. സ്നേഹ സൗഹൃദങ്ങളുടെ കൂടിച്ചേരലുകൾ നടന്നത് അങ്ങ് കുട്ടനാട്ടിലാണ്. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആണ് തിരുപനയന്നൂർ കാവ് ദേവി ക്ഷേത്രത്തിലേക്ക് ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം എത്തിയത്. ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ക്ഷേത്ര സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

ക്രിസ്തുമസ് പാപ്പായോടൊപ്പം ഡോ. ജോൺസൺ വി. ഇടിക്കുള, പി ഡി സുരേഷ്, രജീഷ് കുമാർ, സാം മാത്യൂ, ഹരികുമാർ ടി എൻ, പി ആർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രതന്ത്രി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. തുടർന്ന് ഗിരിജ അന്തർജനം, ഭരദ്വാജ് ആനന്ദ്, അശ്വതി അജികുമാർ എന്നിവർ ചേർന്ന് പായസം വിളമ്പി. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയ്ക്ക് ക്രിസ്മസ് സമ്മാനമായി  ഡോ.ജോൺസൺ വി. ഇടിക്കുള വിശുദ്ധ വേദപുസ്തകം സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സംഗമം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കോട്ട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ ; ബൈക്ക് അപകടമെന്ന് സംശയം

0
പുതുക്കോട് : പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...