സമരം ചെയ്യേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മുകാർ പടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സമരം ചെയ്യേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മുകാർ പടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് എല്ലാം ഓരോ സമര രീതിയാണെന്നും അതിൽ തെറ്റില്ലെന്നും പറഞ്ഞു. ഉപദേശം വേണ്ടയെന്നും, എങ്ങനെ കരിങ്കൊടി കാണിക്കണമെന്ന് തങ്ങളുടെ പിള്ളേർക്ക് അറിയാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ നേർക്ക് കല്ലെറിഞ്ഞ, മന്ത്രിമാരുടെ കാറിൻ്റെ മുന്നിലേക്ക് ചാടി വീണ സിപിഎമ്മുകാർ സമരം ചെയ്യാൻ പടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജ് ഒരു പരിഹാസ കഥാപാത്രമായി മാറി.

പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ ചിരിക്കുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിന് കേരളത്തിൽ മുഴുവൻ അക്രമം നടക്കുന്നത് ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന കാര്യമാണ്. അതിന് പാർട്ടി കുട പിടിച്ചുകൊടുക്കുകയാണ്. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ല. കത്രികയുടെ പേടിയുള്ളത് കൊണ്ട് ഓപറേഷൻ ഇല്ലെന്ന് പറഞ്ഞപ്പോൾ തന്നെ ആരോ​ഗ്യ മന്ത്രിക്ക് സന്തോഷമായല്ലോയെന്നും ‌വി.ഡി സതീശൻ പരിഹസിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയം​ഗം ചിന്ത ജെറോമിനെതിരെയും സതീശൻ ആ‍ഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....