കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു. മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച് കുമളിയിൽ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നുമായിരുന്നു ഭീഷണി. തിരിച്ചുവരില്ല എന്ന് വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞ് വേണം ഞങ്ങളുടെ മുന്നിലേക്ക് വരാനെന്നും ചെത്തിമിനുക്കിയ വാരിക്കുന്തങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വീണ്ടുമെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഭീഷണി പ്രസംഗത്തിലുണ്ട്.

കഴിഞ്ഞദിവസം വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിൽ അധിക്ഷേപ മുദ്രാവാക്യവുമായി ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....