പാര്‍ലമെന്റില്‍ വാക്കുകള്‍ വിലക്കിയ വിഷയം : സ്‌പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :   അറുപതിലേറെ വാക്കുകള്‍ വിലക്കിയ വിഷയത്തില്‍ ലോക്‌സഭാ സ്‌പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം.  മുന്‍പ് ഇങ്ങനൊരു കൈപ്പുസ്‌തകം കണ്ടിട്ടില്ല.  പുതിയ നിര്‍ദ്ദേശത്തിന് പിന്നില്‍ ബിജെപിയുടെ ഉന്നതതല ഇടപെടലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കോവിഡ് പരത്തുന്നവന്‍, ഖാലിസ്‌ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്ക്.  ലോക്‌സഭയിലും,, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.  അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.  ഇക്കാര്യത്തില്‍ ലോക്‌സഭ സ്‌പീക്കർക്കും രാജ്യസഭാ ചെയര്‍മാനും തീരുമാനമെടുക്കാം.  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്‌ച്ച  തുടങ്ങാനിരിക്കേ അംഗങ്ങള്‍ക്ക് നല്‍കിയ ബുക്ക് ലെറ്റിലാണ് ഉപയോഗിക്കരുതാത്ത വാക്കുകള്‍ ഏതെന്ന് വിശദമാക്കുന്നത്.

ലോക്‌സഭ സെക്രട്ടറിയേറ്റന്റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു.  സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.  വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്‌സഭ സ്‌പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...