കനത്ത മഴ : മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ വീണ് അപകടം. മലപ്പുറം ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങളാണ് മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആലംകേട് സുധീഷിന്റെ വീടും സഹോദരന്‍ മണികണ്ഠന്റെ വീടുമാണ് തകര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയും തൃശൂര്‍ ജില്ലയിലുമാണ് മുന്നറിയിപ്പ്.കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. വടക്കന്‍ ഒഡിഷക്ക് മുകളിലുള്ള ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...