നിയമസഭയില്‍‌ പ്രതിഷേധവുമായി പ്രതിപക്ഷം ; സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു – വന്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയില്‍‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉപരോധിച്ചതോടെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് അംഗങ്ങളുമായി സംഘര്‍ഷമുണ്ടായി.ഇതിനിടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓഫീനുള്ളില്‍ പ്രവേശിച്ചു. എംഎല്‍എമാരെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ടി.ജെ.സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാച്ച്‌ ആന്‍ഡ് വാര്‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

ഭരണപക്ഷ എംഎല്‍എമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎല്‍എമാരുടെ അവകാശങ്ങള്‍ സ്പീക്കര്‍ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫീസില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...