Thursday, March 28, 2024 8:30 pm

എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്‍റെ കലാപ ആഹ്വാനം നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യല്‍ – ഐഎംഎ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും “പഞ്ചാബ്” മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്‍റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ.സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം എംഎല്‍എക്കും കൂടി ആയിരിക്കുമെന്ന് ഐഎംഎ വ്യക്തമാക്കി. അഴിമതി, ചികിത്സയിലെ പരാതികള്‍ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങള്‍ എംഎല്‍എയുടെ ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്.ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ആഹ്വാനം സ്വീകാര്യമല്ല.

Lok Sabha Elections 2024 - Kerala

ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ഹൈക്കോടതിയോടുള്ള അനാദരവും നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്.യുദ്ധ കാലങ്ങളില്‍ പോലും ആശുപത്രികള്‍ ആക്രമണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഐഎംഎ തീരുമാനിച്ചു. ചികിത്സയിലെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്പനങ്ങള്‍ നടത്തുന്നതിനു മുന്‍പ് വിദഗ്ദ്ധ സര്‍ജന്മാരുടെ അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു. ചികിത്സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുവാന്‍ അന്വേഷണം ഉതകുമെന്നും ഐഎംഎ വിലയിരുത്തുന്നു. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച്‌ പരാതി നല്‍കുവാനും ഐഎംഎ തീരുമാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...

സി-വിജില്‍ : 1563 പരാതികള്‍ ; 1505 പരിഹാരം

0
പത്തനംതിട്ട : സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564...