കോട്ടയം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. നട്ടു വളര്‍ത്തിയ ചെടിയും 10 ഗ്രാം ഉണക്ക കഞ്ചാവുമായി ആസാം നാഗൗണ്‍ ചെട്ടിയാന്‍ ഗ്രാമത്തില്‍ മന്നാസ് അലി(37) എക്‌സൈസിന്റെ പിടിയിലായി. കുമ്മനം കളപ്പുരക്കടവ് ജങ്ഷനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നാണ് കഞ്ചാവ് ചെടി ഇയാൾ നട്ടിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സിബി, പ്രിവന്റീവ് ഓഫീസര്‍മാരായ എ. കൃഷ്ണകുമാര്‍, എ.പി. ബാലചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ്.എന്‍. അജിത്കുമാര്‍, സിവില്‍ എക്‌െസെസ് ഓഫീസര്‍മാരായ പി.എസ്. സുമോദ്, ടി.എം. ശ്രീകാന്ത്, കെ.എച്ച്. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍
Recent News
Advertisment