തിരുവനന്തപുരം : മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പലസ്തീൻ ജനതക്ക് സ്വന്തമായി രാജ്യം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം പോലും നടപ്പായില്ല. സിപിഎം കേന്ദ്ര കമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. വെസറ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ ഇസ്രയേൽ കൊലപ്പെടുത്തി. ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു. രണ്ടു ഭാഗത്തും വലിയ കുരുതിയാണ് നടന്നത്.
മധ്യേഷ്യയിൽ സമാധാനം ഉറപ്പു വരുത്തണം. ഈ മാസം 20 മുതൽ ഏരിയ തലങ്ങളിൽ വലിയ കൂട്ടായ്മ സിപിഎം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ നാട് വിടാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചു. നിർദേശം അവഗണിച്ച് മേഖലയിൽ തന്നെ തുടരണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചു. ഹമാസിന്‍റെ പിടിയിലുള്ള 150 ബന്ദികളിൽ 13 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു. ഗാസയിൽ ഇസ്രയേലിന്‍റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























