ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവ. റെസ്റ്റ് ഹൗസിൽ ഇനി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നു. 104 വർഷത്തെ പാരമ്പര്യമുള്ള റെസ്റ്റ് ഹൗസിൽ ആദ്യമായാണ് ഭക്ഷണശാല ആരംഭിക്കുന്നത്. എം.സി റോഡിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാർക്കും നാട്ടിലെ ജനങ്ങൾക്ക് താമസത്തിനും വിശ്രമത്തിനും ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കേന്ദ്രം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ടി ബി കെട്ടിടം നവീകരിക്കുന്നതിനായി എംഎൽഎ സജി ചെറിയാൻ്റെ നിവേദനത്തെ തുടർന്ന് 2.50 കോടി രൂപ ചിലവഴിച്ച് പുതിയ റെസ്റ്റ് ഹൗസ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചത്.
റെസ്റ്റ് ഹൗസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഭക്ഷണശാല ആരംഭിക്കുന്നു. രാവിലെ മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തി സമയം. റെസ്റ്റ് ഹൗസ് വളപ്പിൽ പഴയ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഭക്ഷണശാല നിർമ്മിച്ചിരിക്കുന്നത്. 60 ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കുവാൻ കഴിയുന്ന വിശാലമായ ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെജ്, നോൺ വെജ് ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയിൽ രാവിലെ ദോശ, ഇസ്ലലി, മസാല ദോശ, നെയ്റോസ്റ്റ്, പുട്ട്, ഇടിയപ്പം തുടങ്ങിയ നാടൻ വിഭവങ്ങളും ഉച്ചക്ക് ഊണും ബിരിയാണിയും ലഭിക്കും. വൈകിട്ട് ചായയും ലഘുഭക്ഷണവും തയ്യാറാക്കും. കേറ്ററിംഗ് രംഗത്ത് ദീർഘനാളത്തെ പ്രവർത്തി പരിചയമുള്ള സുധാസ് ടേസ്റ്റി കിച്ചൺ ഉടമ സുധ വിജയൻ്റെ നേതൃത്വത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























