തിരുവനന്തപുരം : ആളുകള്‍ കൂട്ടം കൂടരുതെന്ന ജാഗ്രതാ നിയമം കാറ്റില്‍ പറത്തി റവന്യൂ അദാലത്ത്. നെയ്യാറ്റിന്‍കരയില്‍ റവന്യു അദാലത്ത് സംഘടിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പൊലീസെത്തി അദാലത്ത് നിര്‍ത്തിവെയ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിലാണ് അദാലത്ത് സംഘടിപ്പിച്ചത്. സ്വകാര്യബാങ്കിന്റെ ഭീക്ഷണിയെ തുടര്‍ന്നാണ് ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിയമം ലംഘിക്കാന്‍ റവന്യൂ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
സ്വകാര്യ ബാങ്കില്‍ നിന്നു വസ്തു ഈടുവെച്ച് ലോണെടുത്ത് മുടക്കം വരുത്തിയവരെയാണ് അദാലത്തിനു ക്ഷണിച്ചത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അദാലത്തിലേക്ക് നിരവധി പേര്‍ എത്തിയതോടെ സമീപത്തെ നാട്ടുകാര്‍ ബഹളം വെച്ചു. കൊവിഡ് ജാഗ്രതയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പൊലീസിനെ അറിയിച്ചു