റാന്നി വാകത്താനത്ത് നിർത്തിയ പാറമട വീണ്ടും തുറക്കുന്നു : പ്രതിഷേധവുമായി സമീപവാസികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി ഇടമൺ : സമീപ വാസികളുടെ ഇടപെടൽ മൂലം നിർത്തിയ പാറമട വീണ്ടും ഭീഷണിയാവുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്തിൽ മൂന്നാം വാർഡിൽ വാകത്താനത്ത് മുമ്പ് അധികാരികൾ തടഞ്ഞ പാറമടയാണ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. മുമ്പ് ഈ പാറമട പ്രവര്‍ത്തിച്ചപ്പോള്‍ സമീപത്തെ വീടുകൾ മുഴുവൻ വിണ്ടുകീറി രണ്ടും മൂന്നും പ്രാവശ്യം മെയിന്റനൻസ് നടത്തിയ പ്രദേശമാണിത്. പാറമടയിൽ വര്‍ഷങ്ങളായി കെട്ടികിടന്ന വെള്ളം അഴിച്ചുവിട്ട് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാക്കിയെന്നും പറയുന്നു. കാൻസർ രോഗിയും വൃദ്ധ മാതാപിതാക്കളുമൊക്കെ താമസിക്കുന്നതിനു സമീപമാണ് പാറമട. പാറമടയുടെ സമീപമുള്ള വസ്തുക്കള്‍ തുശ്ചമായ വിലക്ക് വാങ്ങി സമീപത്തുള്ളവരെ കുടിയൊഴിപ്പിക്കുവാനും രഹസ്യ നീക്കം നടക്കുന്നതായി പറയുന്നു. ആക്ഷന്‍ കൗൺസിൽ രൂപീകരിച്ച് വീണ്ടും പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് സമീപ വാസികൾ. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അടിയന്തിരമായി പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....