മരുന്നുപെട്ടിയുടെ ഭാഗം കീറിയെടുത്ത്‌ ഒടിഞ്ഞുതൂങ്ങിയ വിരലുകള്‍ കെട്ടിവെച്ചു ; ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി നമ്പര്‍ വണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ രോഗിക്ക് ഒടിഞ്ഞു തൂങ്ങിയ വിരലുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കി ബാന്റെജ് ഇടാന്‍ ഉപയോഗിച്ചത് മരുന്നുപെട്ടിയുടെ ഭാഗം കീറിയെടുത്ത്‌. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഞായറാഴ്ച ഡോക്ടര്‍മാര്‍ ഇല്ല. ഒടിഞ്ഞുതൂങ്ങിയ കൈവിരലുകളൂമായി യുവാവ് ചെന്നത് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും. അവസാനം ചികിത്സ ലഭിച്ചത് ആരോഗ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള കുടുംബത്തിന്റെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍.  കേരളത്തിലെ ആരോഗ്യമേഖല നമ്പര്‍ വണ്‍ ആണെന്നാണ്‌ പറയുന്നത്. കയ്യുടെ വിരലിനേറ്റ ക്ഷതവുമായി ഈ യുവാവ് ഇന്നലെ കയറിയിറങ്ങിയ ആശുപത്രികള്‍ ആരോഗ്യ മന്ത്രിയുടെ സ്വന്തം നാട്ടിലാണ്, ആറന്മുള മണ്ഡലത്തിലാണ്‌. കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലും തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചത് ഇലവുംതിട്ട – രാമംചിറ സ്മിതാലയം വീട്ടില്‍ സന്തോഷ്‌ കുമാറാണ്.

കര്‍ഷകനായ സന്തോഷ്‌ കുമാര്‍ ഇന്നലെ രണ്ടരയോടെ പറമ്പില്‍ തട്ടിവീണ് ഇടത് കൈയ്ക്ക് പരിക്കേറ്റു. വീണപ്പോള്‍ കൈ കുത്തിയതിനാല്‍ ഇടതു കൈയുടെ രണ്ടു വിരലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായി. ഉടന്‍തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. 160 രൂപ അടച്ചതിനുശേഷമാണ് എക്സ് റെ എടുക്കുവാന്‍ എടുത്തത്. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് എക്സ് റെ എടുക്കുവാന്‍ പണം ആവശ്യമില്ല. എന്നാല്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് വന്നതിനാല്‍ റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതിയതും ഇല്ല. കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞെങ്കിലും റേഷന്‍ കാര്‍ഡ് കണ്ടെങ്കില്‍ മാത്രമേ സൗജന്യം നല്‍കുകയുള്ളൂ എന്ന നിലപാടില്‍ ആശുപത്രി ജീവനക്കാരും നിന്നതോടെ 160 രൂപ ബന്ധുക്കള്‍ അടക്കുകയായിരുന്നു.

എക്സ് റെ പരിശോധനയില്‍ രണ്ടു വിരലുകള്‍ക്ക് പൊട്ടല്‍ ഉണ്ടെന്നും ഒരു വിരലിന്റെ പൊട്ടല്‍ ഗൌരവമേറിയതാണെന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. ഞായറാഴ്ച ആയതിനാല്‍ ഇവിടെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ ഇല്ലെന്നും അതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുവാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രഥമശുശ്രൂഷയുടെ ഭാഗമായി വിരലുകള്‍ ചേര്‍ത്ത് വെച്ച് ബാന്റെജ് ചുറ്റി. ഒടിഞ്ഞ വിരലുകള്‍ക്ക് സപ്പോര്‍ട്ടായി വെച്ചുകെട്ടിയത് ആശുപത്രിയില്‍ മരുന്ന് കൊണ്ടുവന്ന ഹാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചെറിയ കഷണം. കൂടാതെ വേദന സംഹാരി ഗുളികയും കുത്തിവെപ്പും നല്‍കി.

വിരലുകള്‍ക്ക് വേദന കലശലായതോടെ സന്തോഷ്‌ വൈകുന്നേരം നാലരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി ഒ.പി ടിക്കറ്റും എടുത്ത്‌ കാത്തിരുന്നെങ്കിലും ഡ്യൂട്ടി ഡോക്ടര്‍ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. നാളെ ഓര്‍ത്തോ ഡോക്ടര്‍ വന്നു കണ്ടതിനു ശേഷം ചികിത്സിക്കാം എന്ന നിലപാടില്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരും എത്തി. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി കൈപ്പത്തിയില്‍ പ്ലാസ്റ്റര്‍ ഇടുകയായിരുന്നു ഇദ്ദേഹം. വലിയ ക്രമീകരണങ്ങളോടെ ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെ ഈ കൊടുകാര്യസ്ഥത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...