നാട്ടിലേക്ക് തിരികെ പോകാനാകാതെ ലക്ഷദ്വീപുകാർ കുടുങ്ങി കിടക്കുന്നു ; യാത്രക്കാർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിയവര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങി കിടക്കുന്നു. ചികിത്സക്കുള്‍പ്പെടെ എത്തിയവരടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ കൊച്ചിയില്‍ ഇപ്പോൾ തുടരുകയാണ്. എഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കപ്പലിനെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. കടം വാങ്ങിയും ഉളളത് വിറ്റും ശസ്ത്രക്രിയക്കടക്കം കേരളത്തിലെത്തുന്ന സാധാരണക്കാരായ ദ്വീപ് നിവാസികള്‍ ചികിത്സ കഴിഞ്ഞാലും തിരികെ നാട്ടിലെത്താനാകാതെ ദുരിതത്തിലാണ്. പരീക്ഷ കാലത്ത് എങ്ങനെ സ്വന്തം നാട്ടിലെത്തും എന്ന ആധിയില്‍ നിരവധി വിദ്യാര്‍ഥികളും ഇവിടെ ഉണ്ട്.

ഏഴ് കപ്പലുകളില്‍ രണ്ടെണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തുകയും നാലെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റുകയും ചെയ്തതോടെയാണ് കപ്പല്‍ സര്‍വീസ് ഒരെണ്ണമായി മാറിയത്. പരമാവധി 450 പേര്‍ക്കാണ് ഒരു കപ്പലില്‍ കയറാനാവുക. ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടെങ്കിലും കുടുംബസമേതം എത്തിയവരില്‍ മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് ലഭിക്കാതെ പലരും പുറത്താകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...