റാന്നിയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. അംഗങ്ങളിലെ മുതിർന്ന അംഗം വരണാധികാരിക്കു മുൻപിലും പിന്നീട് ആ മുതിർന്ന അംഗം മറ്റുള്ളവർക്കും സത്യവാചകം ചൊല്ലി കൊടുത്തു. റാന്നി ബ്ലോക്കിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം സി.പി.എമ്മിലെ കോമളം അനിരുദ്ധന്‍ വരണാധികാരി റാന്നി ഡി.എഫ്.ഒ എന്‍ രാജേഷ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഇവർ മറ്റുള്ള പതിമൂന്ന് അംഗങ്ങള്‍ക്കും സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റാന്നി ഗ്രാമ പഞ്ചായത്തിൽ വരണാധികാരി ആര്‍ ഐ ദീപാറാണി മുൻപാകെ മുതിർന്ന അംഗം എ.എന്‍ സോമന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. പിന്നീട് സോമന് മുൻപാകെ മറ്റുളവരും പ്രതിജ്ഞ ചെയ്തു.

പെരുനാട്ടിൽ വരണാധികാരി സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്) പി അബ്ദുല്‍കരിം മുമ്പാകെ മുതിർന്ന അംഗം രാജം ടീച്ചര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് മറ്റുള്ളവർക്ക് രാജം ടീച്ചര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പഴവങ്ങാടിയിൽ വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫീസര്‍ എം സുരേഷ് കുമാര്‍ മുതിർന്ന അംഗം ജോസ് കൊച്ചുമേപ്രത്തിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റുള്ളവർ ഇദ്ദേഹത്തിനു മുൻപിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു.

അങ്ങാടിയിൽ വരണാധികാരി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റോമി ജെ ചിങ്ങംപറമ്പില്‍ മുമ്പാകെ മുതിർന്ന അംഗം പി.എം ഷംസുദീന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഷംസുദീന്‍ മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വെച്ചൂച്ചിറയിൽ വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഡെനീഷ് ജോസിന് മുമ്പാകെ മുതിർന്ന അംഗം ഇ.വി വര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർന്ന് ക്രമമനുസരിച്ച് മറ്റുള്ളവർക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു.

നാറാണംമൂഴിയിൽ വരണാധികാരി റാന്നി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.എസ് സൂരജ് മുമ്പാകെ മുതിർന്ന അംഗം കോൺഗ്രസിലെ മാത്തുക്കുട്ടി ജോര്‍ജ് സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടർന്ന് മറ്റുള്ളവർക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. വടശ്ശേരിക്കരയിൽ വരണാധികാരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീന മേരി മാത്യു മുമ്പാകെ മുതിർന്ന അംഗം ഗോപിനാഥന്‍ നായര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റുള്ളവർക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യ പ്രതിജ്ഞയ്ക്കു ശേഷം മുതിര്‍ന്ന അംഗത്തിന്‍റെ അധ്യക്ഷതയില്‍ എല്ലാ ഭരണസമതിയുടേയും ആദ്യ യോഗം ചേര്‍ന്നു. പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകള്‍ പിന്നീട് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...