മദ്യപിച്ചെത്തിയ പിതാവ് മകനെ തറയിലിടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : മദ്യപിച്ചെത്തിയ പിതാവ് നാല് വയസ്സുകാരനായ സ്വന്തം മകനെ തറയിലിടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലുള്ള സുരിയാവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുവാലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. പോലീസ് നൽകുന്ന വിവരമനുസരിച്ച് പ്രതിയായ റാംജി വൻവാസി ശനിയാഴ്ച രാത്രി അമിതമായി മദ്യപിച്ച് ഏറെ വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഇയാൾ ഭാര്യയുമായി വഴക്കിടാൻ തുടങ്ങി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സമയം അടുത്തുറങ്ങിക്കിടക്കുകയായിരുന്ന നാലു വയസ്സുകാരനായ മകൻ വികാസിനെ ബലമായി പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു. രോഷാകുലനായ ഇയാൾ കുഞ്ഞിനെ പലതവണ തറയിൽ ആഞ്ഞടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

കുഞ്ഞിനെ രക്ഷിക്കാനായി കുടുംബാംഗങ്ങൾ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും വികാസ് മരണത്തിന് കീഴടങ്ങിയിരുന്നു. തലക്കും ശരീരത്തിനുമേറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രൂരതയ്ക്ക് ശേഷം പ്രതി റാംജി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു ഞായറാഴ്ച ഉച്ചയോടെ കുട്ടിയുടെ മുത്തശ്ശി പ്രഭാവതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഉടൻ നടത്തിയ തിരച്ചിലിൽ പ്രതിയായ റാംജി വൻവാസിയെ വീടിന്റെ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...