പന്തളത്ത് കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്നലെ നടന്ന പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞയാള്‍ പോലീസ് പിടിയില്‍. ഹരിപ്പാട് ചെറുതല സ്വദേശിയും പന്തളം മങ്ങാട് താമസക്കാരനുമായ സനോജിനെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ദിനത്തില്‍ രാവിലെ 6.40-ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിരുന്നു. സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ജീവനക്കാര്‍ നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതിയെ പിടികൂടിയത്.പിടിയിലായ സനോജാണ് സ്‌കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന് ബസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കേസില്‍ സ്‌കൂട്ടര്‍ ഓടിച്ചയാളെയും പിടികൂടാനുണ്ട്. പിടിയിലായ പ്രതിയില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....