ഗാന്ധിക്കും അംബേദ്കറിനുമൊപ്പം സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ അനുവദിച്ചില്ല ; പിന്നാലെ അധ്യാപികയ്ക്ക് സസ്‍പെൻഷൻ, അധ്യാപിക ബഹുമാനം അർഹിക്കുന്നുവെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

കോട്ട : സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സർക്കാർ സ്കൂള്‍ അധ്യാപികയെ സസ്‍പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തിൽ പ്രൈമറി അധ്യാപികയായ ഹേമലത ബൈരവയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടി ഏറ്റുവാങ്ങിയത്. നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി തന്നെ പൊതുചടങ്ങിൽ വെച്ച് അറിയിക്കുകയും ചെയ്തു. സ്കൂളിൽ സരസ്വതി ദേവിയുടെ പങ്ക് എന്താണെന്ന് ചോദിക്കുന്ന തരത്തിൽ ചിലരുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും അവരെ താൻ സസ്‍പെന്‍ഡ് ചെയ്തതായുമാണ് മന്ത്രി മദൻ ദിലവാർ ഒരു പരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞത്.

അധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ അനുവദിച്ചില്ലെന്നതാണ് അധ്യാപികയ്ക്കെതിരായ പരാതി. ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രത്തോടൊപ്പം ആഘോഷത്തിൽ സരസ്വതി ദേവിയുടെയും ചിത്രം വെയ്ക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സ്കൂളിനും വിദ്യാഭ്യാസത്തിനും സരസ്വതി ദേവി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അധ്യാപിക ആവശ്യം നിരസിക്കുകയായിരുന്നു.

എന്നാൽ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ അനുവദിച്ച് ആഘോഷ വേളയിൽ അധ്യാപിക ഒരു വിവാദം ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞത്. അതിന് പകരം മതവികാരം വ്രണപ്പെടുത്താനാണ് അവർ ശ്രമിച്ചത്. ഈ സംഭവത്തിന്റെ അന്വേഷമാണ് ഇപ്പോൾ സസ്‍പെൻഷനിൽ കലാശിച്ചതെന്ന് ജില്ലാ എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടർ പിയൂഷ് കുമാർ ശർമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...