ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; 3 നക്സലുകൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. അന്തഗഡിലെ ഹുർതരായ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. 3 നക്സലുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വനത്തിൽ തെരച്ചിൽ തുടരുകയാണ്. ജില്ലാ റിസർവ് ഗാർഡിൻ്റെയും അതിർത്തി രക്ഷാ സേനയുടെയും നേതൃത്വത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് കോയാലിബേഡയിലെ വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് നക്സലൈറ്റുകളുടെ മൃതദേഹങ്ങളും രണ്ട് ആയുധങ്ങളുടെയും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് ഇന്ദിര കല്യാൺ എലസെല.

ശനിയാഴ്ച ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുർക്കലങ്ക വനമേഖലയിലാണ് വെടിവയ്പ്പ് നടന്നത്. ഡിആർജി നടത്തിയ തെരച്ചിലിൽ നക്സലിൻ്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. അതിനിടെ, സംസ്ഥാനത്ത് അക്രമങ്ങൾ വർധിക്കുകയാണ്. ഈ ആഴ്ച ആദ്യം സുക്മ ഗ്രാമത്തിൽ രണ്ടുപേർ നക്സലുകളാൽ കൊല്ലപ്പെട്ടിരുന്നു. പോലീസിന്റെ ചാരന്മാർ എന്ന് സംശയിച്ചിരുന്നു കൊലപാതകം. ബീജാപൂർ-ദന്തേവാഡ അതിർത്തിയിലെ നക്സലൈറ്റ് ക്യാമ്പ് സുരക്ഷാ സേന തകർത്തതിന് പിന്നാലെയാണ് ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....