ഗുരുതിയോടെ തീർത്ഥാടനത്തിന് സമാപനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി. മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കി ഗുരുതി നടത്തി. മകരസംക്രമത്തിന്റെ ആറാം നാളാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിലുള്ളത്. ആദ്യത്തെ ചടങ്ങുകൾ മാത്രമേ ഭക്തജനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുന്നത്. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി കർമ്മങ്ങൾ നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...