16 വയസ്സുള്ള ദളിത് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: 16 വയസ്സുള്ള ദളിത് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കാറിൻ്റെ ഡാഷ്‌ബോർഡിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡില്‍ നിന്ന് പെണ്‍കുട്ടി നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു. ഇത് കൂടാതെ പ്രതി ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. റാഷിദ് എന്ന യുവാവാണ് പിടിയിലായത്. പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ 10 മണിയോടെ പെൺകുട്ടി മാലിന്യം വലിച്ചെറിയാനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അതേ സമയം ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പോലീസ് പറഞ്ഞു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിന് സമീപമുള്ള റോഡിലേക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. സംഭവം നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ കാറില്‍ കണ്ട തിരിച്ചറിയൽ കാർഡിൽ അക്രമിയുടെ പേര് പെൺകുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പേര് വെച്ച് നടത്തിയ അന്വേഷണത്തിലൂടെ താക്കൂർദ്വാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഗ്രാമവാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച റാഷിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, എസ്‌സി/ എസ്‌ടി അട്രോസിറ്റി (പ്രിവൻഷൻ) ആക്‌ട്, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...