ബസില്‍ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പോലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്. 150തിലധികം പോലീസുകാര്‍ 70 മണിക്കൂര്‍ നീണ്ട തെരച്ചിന് അവസാനമായത് ഇന്ന് പുലര്‍ച്ചെ ഒന്നരക്കാണ് പ്രതി ദത്താത്രയ രാംദാസ് ഗുഡെ അദ്ദേഹത്തിന്‍റെ ഗ്രാമമായ ഗുണതിലുണ്ട് പോലീസ് അറിയുന്നത്. തുടര്‍ന്ന് ആ പ്രദേശത്തെ കരിമ്പിന് തോട്ടം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തെരച്ചില്‍.

പിടികൂടാന്‍ സഹായിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന കാര്യം ഓരോ വീട്ടിലുമെത്തി പോലീസ് അറിയിച്ചു. ഒടുവില്‍ ഇന്നലെ രാത്രി 12 മണിക്ക് ദത്താത്രയ സുഹൃത്തിന്‍റെ വീട്ടില്‍ ഭക്ഷണം ആവശ്യപെട്ടെത്തി. ഭക്ഷണം കഴിച്ച് കരിമ്പിന് തോട്ടത്തിലേക്ക് പോയ പ്രതിയെകുറിച്ച് സുഹൃത്ത് തന്നെയാണ് പോലീസിന് വിവരം നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പിടിയിലുമായി. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ്‍ നല്‍കുന്ന വിവരം. ഒളിവില്‍ താമസിക്കുന്നതിനിടെ പ്രതി കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. കയര്‍ പൊട്ടിവീണതിനാല്‍ ശ്രമം പരാജയപെട്ടെന്നാണും കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നുമാണ് പ്രതി നല്‍കിയ മൊഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...