Thursday, April 25, 2024 2:27 pm

ന​ഗരത്തിലെ ഫുട്പാത്തുകളിൽ യാചന നിരോധിച്ചു പോലീസ് ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ന​ഗരത്തിലെ ഫുട്പാത്തുകളിൽ യാചന നിരോധിച്ചു നാ​ഗ്പൂർ പോലീസ് ഉത്തരവിറക്കി. ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും കൂട്ടംകൂടി നിൽക്കരുതെന്നും യാചിക്കരുതെന്നും കാണിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പോലീസ് ഇറക്കുന്നത്. യാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സ്വസ്ഥമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ്ഇറക്കിയതെന്ന് പോലീസ് കമ്മീഷ്ണർ അമിതേഷ് കുമാർ പറഞ്ഞു.

ക്രിമിനൽ നടപടിക്രമങ്ങളുടെ 144-ാം വകുപ്പ് പ്രകാരമാണ് യാചന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. ഏതെങ്കിലും പ്രദേശത്ത് നാലിൽ കൂടുതൽ ആളുകൾ തമ്പടിച്ചു നിൽക്കുന്നത് നിരോധിക്കുന്നതിനാണ് ഈ വകുപ്പ് കൂടുതലായും പ്രയോ​ഗിച്ചിരുന്നത്. ഈ ഉത്തരവ് ലംഘിച്ചാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിയമം കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വിവാഹ വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ട്രാൻജെന്ററുകൾ പണം തട്ടുന്നുെവന്നതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പോലീസ് മറ്റൊരു ഉത്തരവ് കൂടി കൊണ്ടുവന്നിരുന്നു. എന്നാൽ അവരുടെ അതിജീവനം എന്ന നിലക്ക് വീട്ടുടമസ്ഥർക്ക് അക്കാര്യത്തിൽ നിലപാടെടുക്കാമെന്നും പോലീസ് പറഞ്ഞിരുന്നു. ട്രാൻജെന്റർ എന്ന പേരിൽ വ്യാജൻമാരുണ്ടെന്നും അവരെ കണ്ടെത്താനും പോലീസ് ശ്രമിച്ചുവരികയാണ്. ന​ഗരത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ യാചകരുടെ അതിപ്രസരം മൂലം പ്രയാസപ്പെടുകയാണെന്ന് നിരവധി പേരാണ് പരാതി നൽകിയിട്ടുള്ളത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് സിറ്റി കമ്മീഷ്ണർ ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...