കല്‍പ്പറ്റ: നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടിലെത്തി പിടികൂടി പോലീസ്. ഗുരുവായൂര്‍ രായന്മരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് മാനന്തവാടി പിലാക്കാവില്‍ നിന്നും പുതിയ വിവാഹം കഴിച്ച് സുഖവാസം നടത്തുന്നതിനിടെ വൈത്തിരി പോലീസ് പിടികൂടിയത്.
വൈത്തിരിയില്‍ നിന്നും 2011-ല്‍ ഒരു യുവതിയെ വിവാഹം ചെയ്ത് മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ധനരായ യുവതികളെ കണ്ടെത്തുകയും അവരെ വിവാഹം കഴിക്കുകയും പിന്നീട് കുറച്ചുമാസങ്ങള്‍ക്ക് ശേഷം വധുവിന്റെ സ്വര്‍ണവും മറ്റുമായി മുങ്ങി വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു റഷീദിനെന്ന് പോലീസ് പറഞ്ഞു.
മോഷണക്കേസിലും റഷീദ് പ്രതിയാണ്. സമാനമായി പത്തോളം വിവാഹങ്ങൾ ഇയാൾ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റേഷനുകളിലേക്കും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മറ്റിടങ്ങളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. എ എസ് ഐ മുജീബ് റഹ്മാന്‍, സീനിയര്‍ സി പി ഒ ശാലു ഫ്രാന്‍സിസ്, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































