ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പോലീസ്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ കിട്ടിയ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. ശനിയാഴ്ച അർദ്ധരാത്രിയിലാണ് ഇലവുംതിട്ട ജംഗ്ഷനിലെ വനിത ജ്വലറിയിൽ മോഷണം നടന്നത്. ഹെൽമറ്റും മാസ്കും ധരിച്ച രണ്ട് പേരാണ് ജ്വലറിക്കുള്ളിൽ കയറിയത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ വ്യക്തമായിരുന്നു. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

സംഭവ സ്ഥലത്ത് നിന്ന് പോലീസ് നായ മണം പിടിച്ച് ഓടിയ വഴിയിലെ സിസിടിവികളും പരിശോധിച്ചു. ചില സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവിയിലും പ്രതികൾ ഓടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. സമീപത്തെ കള്ള് ഷാപ്പ് വരെയാണ് പോലീസ് നായ ഓടിയത്. ജ്വലറിയിൽ പ്രതികൾ കുത്തിതുറന്ന് ഷട്ടറിൽ നിന്ന് വിരലടയളങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ സ്ഥിരം മോഷണ കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഏഴ് ഗ്രാം സ്വർണവും അരികിലോയോളം വെള്ളിയുമാണ് വനിത ജ്വലറിയിൽ നിന്ന് മോഷണം പോയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഭരണസംസ്ഥാനങ്ങളിലെ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോർഡ്

0
ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം...

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...