ആക്രമിച്ചെന്ന് കാട്ടി യൂണിഫോം അടക്കം ഹാജരാക്കി പോലീസ് ; കള്ളക്കേസെന്ന് പ്രതിഭാഗം, വെറുതെ വിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

 കോഴിക്കോട്: പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അറസ്റ്റ് ചെയ്ത് കേസെടുത്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെ വിട്ടു. കോഴിക്കോട് എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് പുതിയോട്ടില്‍ ബിജു, കായല്‍ മൂലക്കല്‍ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. 2017 ഡിസമ്പര്‍ 31നാണ് കേസിനാസ്പദമായ സംഭവം. പുതുവത്സരത്തിന്‍ മുന്‍പുള്ള ദിവത്തില്‍ കൊടുവള്ളി പോലീസ് സബ് ഇന്‍സ്പക്ടറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ എളേറ്റില്‍ വട്ടോളിയില്‍ വെച്ച് ഇരുവരും ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടറുടെ കഴുത്തിന് പിടിച്ച് അടിക്കുകയും യൂണിഫോം ഷര്‍ട്ട് പിടിച്ച് വലിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 341, 323, 332,506, 294 (ബി), ആര്‍/ഡബ്ല്യു 34 എന്നീ വകുപ്പുകളാണ് ബിജുവിനും രാജേഷിനുമെതിരേ ചുമത്തിയത്. കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സാക്ഷികളായി പ്രോസിക്യൂഷന്‍ ഭാഗം വിസ്തരിക്കുകയും ഏഴ് രേഖകളും തൊണ്ടിമുതലായി യൂണിഫോം ഷര്‍ട്ടും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് കെപി ഫിലിപ്പ് കോടതിയില്‍ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...