ജനകീയ ബദലുകളിലൂടെ പ്രതിസന്ധികളെ കൂട്ടായി നേരിടുന്ന ജനകീയ മാതൃക കേരളത്തിന്റെ മാത്രം സവിശേഷത

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനകീയ ബദലുകളിലൂടെ പ്രതിസന്ധികളെ കൂട്ടായി നേരിടുന്ന ജനകീയ മാതൃക കേരളത്തിന്റെ മാത്രം സവിശേഷത ആണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൻ്റെ ഓഫീസ് സമുചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം വന്നപ്പോഴും കോവിഡു വന്നപ്പോഴും കേരളം നേരിട്ടത് ജനകീയ ബദലുകളിലൂടെ ആണ്. കോന്നിയിൽ പ്രവർത്തിക്കുന്ന ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ശ്രദ്ധേയവും മാതൃകാപരവുമാണ്. ചുഷിതർക്കും അശരണർക്കും വേണ്ടി ജീവിതം സമർപിച്ച ആധുനിക കേരളത്തിൻ്റെ ശില്പിയായ ഇഎംഎസിൻ്റ പേരു തന്നെ കോന്നിയിലെ ഈ സാന്ത്വന പരിചരണ പ്രസ്ഥാനത്തിന് നൽകിയത് ഉചിതമാണ്. അത് ഇഎംഎസിന് നൽകാവുന്ന ഏറ്റവും നല്ല സ്മാരകമാണ് മന്ത്രി കൂട്ടിച്ചേർത്തു.

ഇ എം എസ് ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു. ഓഫീസ് നിർമിച്ചു നൽകിയ മല്ലേലിൽ ഇൻഡസ്ട്രീസ് ഉടമ ആർ ശ്രീധരൻ നായരെ വേദിയിൽ ആദരിച്ചു. പി ആർ പി സി ജില്ലാ രക്ഷാധികാരി കെ പി ഉടയാഭാനു, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ്,കോന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർപേഴ്സൺ തുളസി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, എം എം എസ് ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി റ്റി രാജേഷ് കുമാർ, ഡോ ഗോപിനാഥപിള്ള, ഡോ സാം ബാബു ജോൺ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...