തലവടി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരിയുമായ തലവടി തടത്തിൽ ഫാദർ എബ്രഹാം തോമസ് അന്തരിച്ചു. ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാ അംഗവുമാണ്. സംസ്കാരം പിന്നീട്. തലവടി ടൗൺ ബോട്ട് ക്ലബ് സ്ഥാപക രക്ഷാധികാരി ഫാദർ ഏബ്രഹാം തോമസ് തടത്തിൽ അച്ചന്റെ വേർപാട് നികത്താന്‍ ആവാത്ത നഷ്ടമാണെന്ന് ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചക്കാലയിൽ,വൈസ് പ്രസിഡന്റുമാരായ കെ ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ തോമസ് വെട്ടികൊമ്പിൽ, ഡോ.ജോൺസൺ വി ഇടിക്കുള, ഷിക്കു അമ്പ്രയിൽ എന്നിവർ അനുശോചിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1