കൊല്ലത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കും ; കേന്ദ്രമന്ത്രി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കൊല്ലത്ത് എണ്ണ ഖനനം സാധിക്കുമെന്ന് ഊഹാപോഹമുണ്ട്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്താൻ മലയാളി മന്ത്രി എന്ന നിലയിൽ സാധിക്കും.
കേരളം ടൂറിസത്തിന്‍റെ ഇന്ത്യൻ ഡെസ്റ്റിനേഷനാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണ്.

വകുപ്പുകൾക്ക് തന്‍റേതായ സംഭാവനകൾ നൽകും. അടുത്ത വർഷം ജനഹിതമനുസരിച്ച് തൃശൂർ പൂരം നടത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. നടനും തൃശൂർ എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ഇന്ന് ചുമതലയേറ്റു. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളുടെ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിച്ചത്. 74,686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...