പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ തെരുവു നായകളുടെ സാന്നിധ്യം സഞ്ചാരികള്‍ക്ക്‌ ഭീഷണിയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ തെരുവു നായകളുടെ സാന്നിധ്യം സഞ്ചാരികള്‍ക്ക്‌ ഭീഷണിയാവുന്നു. കഴിഞ്ഞ ആഴ്‌ച കുറുനരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നായകളാണ്‌ ഇവിടെ പരാക്രമം കാണിക്കുന്നത്‌. അന്ന്‌ ആക്രമകാരിയ കുറുനരിക്ക്‌ പേവിഷബാധ സ്‌ഥിരീകരിച്ചതാണ്‌ ആശങ്ക സൃഷ്‌ടിക്കുന്നത്‌. ടൂറിസം കേന്ദ്രത്തിലെ വാഹന പാര്‍ക്കിംഗ് സ്‌ഥലത്തും നദീ തീരത്തുമായിട്ടാണ്‌ ഈ നായകള്‍ തമ്പടിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആഴ്‌ച നവോദയ,താന്നിയ്‌ക്കാപുഴ ഇടത്തിക്കാവ്‌ മേഖലകളില്‍ ഭീകരാന്തരീഷം സൃഷ്‌ടിച്ച കുറുനരിയാണ്‌ ഈ നായകളേയും ആക്രമിച്ചിരുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു.

കുറുനരിയുടെ ആക്രമണത്തില്‍ അന്ന്‌ മൂന്നു പേര്‍ക്കും നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. പിന്നീട്‌ ചത്ത നിലയില്‍ കണ്ട കുറുനരിക്ക്‌ പേവിഷ ബാധയുണ്ടായിരുന്നെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കടിയേറ്റ വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ പ്രതിരോധ ചികിത്സകള്‍ നടത്തിയിരുന്നു. എന്നാല്‍ തെരുവു നായകളെ പിടികൂടാനോ പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുവാനോ കഴിഞ്ഞിട്ടില്ല. ഈ നായകളുടെ ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ്‌ നാട്ടുകാര്‍ ഇപ്പോള്‍. സന്ധ്യയാകുന്നതോടെ പ്രദേശം ഇരുട്ടിലാവുകയും ചെയ്യും. ഇവിടെ വെളിച്ചത്തിന്‌ സ്‌ഥാപിച്ച സോളാര്‍ വിളക്കുകള്‍ രണ്ടെണ്ണം ഒഴികെ എല്ലാം തെളിയാതെ ആയിട്ട്‌ നാളുകളായി. സഞ്ചാരികളുടെ സുരക്ഷയ്‌ക്കു വേണ്ട ക്രമീകരണങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന്‌ നാട്ടുകാര്‍ ആവശ്യപെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...