പെട്രോളിയം ഉൽപ്പനങ്ങളുടെ വിലവർദ്ധനവ് കേന്ദ്ര സർക്കാരിന്റെ തീവെട്ടി കൊള്ള : പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : പെട്രോളിയം ഉൽപ്പനങ്ങളുടെ വില അടിക്കടി വർദ്ധിപ്പിക്കുന്ന  കേന്ദ്രസർക്കാരിന്റെ നടപടി തീവെട്ടിക്കൊള്ളയും ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പെട്രോളിയം ഉൽപ്പണങ്ങളുടെ വിലവർദ്ധനവിനെതിരെ കെ പി സി സി ആഹ്വാനപ്രകാരം  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ നടത്തിയ പ്രധിഷേധ ധർണ്ണകളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലവർദ്ധനവിന് സാഹചര്യം ഒരുക്കിയത് കേന്ദ്രസർക്കാരിന്റെ നയവൈകല്യവും അമേരിക്കയോടുള്ള അമിത വിധേയത്വവും ആണെന്ന്  അദ്ദേഹം പറഞ്ഞു. വില വർദ്ധിപ്പിക്കുവാൻ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പുകൾ വരെ കാത്തിരുന്ന കേന്ദ്രസർക്കാർ അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകളെ സഹായിക്കുക കൂടിയാണെന്നും വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തവും രൂക്ഷവുമായ സമര പരിപടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡൻ്റുമാരായ എ സുരേഷ് കുമാർ, അനിൽ തോമസ്,
സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ പി കെ ഇക്‌ബാൽ, അജിത് മണ്ണിൽ,
കൃഷ്ണദാസ്, അഖിൽ അഴൂർ, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, പ്രദീപ്  കെ നായർ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ പി മുകുന്ദൻ, ജോമോൻ പുതുപറമ്പിൽ, നെജോ മെഴുവേലി, നേതാക്കളായ അഫ്സൽ ആനപ്പാറ, മനോജ് കുമാർ, അന്നമ്മ ഫിലിപ്പ്, ഇസ്‌മായിൽ, ഫിലിപ്പ് അഞ്ചാനി, ഏബൽ മാത്യു, സോജൻ ജോർജജ്, സുബൈർ എം ബി വി, ബാബു കൈമൂട്ടിൽ, നെജിം രാജൻ, ബിജു മലയിൽ,
സജു ജോർജ്ജ്, സി.വർഗ്ഗീസ്, ശശിഭൂഷൺ, നിഷാദ് ആനപ്പാറ, ശ്രീ ലക്ഷ്മീ, മനോജ് കടമ്മനിട്ട, അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...