വെളുത്തുള്ളിയുടെ വില കുതിക്കുന്നു ; ചില്ലറവില 400 കടന്നു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി: വെളുത്തുള്ളി വാങ്ങുമ്പോള്‍ ഉള്ളെരിയും. ചില്ലറവില 400 കടന്ന് കുതിക്കുകയാണ് വെളുത്തുള്ളി. വരവ് കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതുമാണ് വില ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വില ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ച മുമ്പ് വരെ 180 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിയാണ് പ്രതിദിനം 20 രൂപ മുതല്‍ 40 വരെ കൂടി 400 ലേയ്ക്ക് എത്തിയത്. സംസ്ഥാനത്ത് വെളുത്തുള്ളിയുടെ ഉത്പാദനം കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ മാത്രമാണുള്ളത്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് ആവശ്യത്തിനുള്ള വെളുത്തുള്ളി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിച്ചെന്നാണ് തമിഴ്‌നാട്ടിലെ സൂപ്പര്‍ ഹോള്‍സെയിലര്‍മാര്‍ പറയുന്നത്. കോയമ്പത്തൂരിലെ എം.ജി.ആര്‍ മാര്‍ക്കറ്റില്‍ എത്തുന്ന വെളുത്തുള്ളി വലിപ്പമനുസരിച്ച് മൂന്ന് തരത്തിലാണ് മൊത്തവ്യാപാരം. തീരെ വലിപ്പം കുറഞ്ഞതിന് കച്ചവടക്കാര്‍ എക്‌സ് എന്നും അടുത്തത് ഡബിള്‍ എക്‌സെന്നും ഏറ്റവും വലുതിനെ ബോംബെന്നുമാണ് പറയുന്നത്. ഇതില്‍ ബോംബിന് സൂപ്പര്‍ ഹോള്‍സെയിലില്‍ കിലോ 340 വരെയെത്തി. ഇത് ചെറുകിട കച്ചവടക്കാരിലെത്തുമ്പോള്‍ വില 400 കടക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...