സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയ നടപടി ; പ്രതികരണവുമായി മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി.ബി.ഐയുടെ എതിർപ്പ് അവ​ഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, മർദനം, റാഗിംഗ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ പ്രായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരി​ഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ വിചാരണ കഴിയുന്നതുവരെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതികൾക്ക് ജാമ്യം അനുവ​ദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർഥന്റെ അമ്മ കേസിൽ നേരത്തെ കക്ഷി ചേർന്നിരുന്നു.

സി.ബി.ഐ. പ്രാഥമിക കുറ്റപത്രമടക്കം ഫയൽ ചെയ്തിരുന്നു. പ്രതികളുടെ ജാമ്യം തടയുന്നതിന് വേണ്ടിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് പ്രതിഭാ​ഗം വാദം ഉന്നയിച്ചത്. ഇതിനിടെ പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ നിരാശ പ്രകടിപ്പിച്ചു. കോടതി വിധി നിരാശാജനകമാണെന്നും പ്രതികള്‍ക്ക് ഒരിക്കലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷീച്ചിരുന്നില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....