സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനസികവളർച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പോലീസിന്റെ പിടിയിലായി. റാന്നി സ്വദേശിയായ 61 കാരനെയാണ് റാന്നി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാൾ യുവതികളുടെ പിതാവിന്‍റെ അനുജനാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഫോണിൽ എടുക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും അവിടെനിന്നും റാന്നി പോലീസ് സ്റ്റേഷനിൽ അയച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ കേസെടുക്കുകയുമായിരുന്നു.

വെച്ചൂച്ചിറ പോലീസ് പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി പരാതിയും പ്രതിയെയും റാന്നി പോലീസിന് കൈമാറുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സി പി ഓ അഞ്ജന യുവതികളുടെ മൊഴി മാതാവിന്റെ സാന്നിധ്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. പ്രതിയെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും വൈകിട്ട് റാന്നി സ്റ്റേഷനിലെത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.

യുവതികൾക്ക് കൗൺസിലിംഗ് നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്റർ അധികൃതർക്ക് കത്ത് നൽകി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പത്തനംതിട്ട സി ജെ എം കോടതിയിൽ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്. എസ് ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്‌, എ എസ് ഐ കൃഷ്ണകുമാർ, സി പി ഓ സുനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ : ജീവനക്കാരോട് അനുഭാവം കാട്ടാതെ കമ്പനി

0
കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി തീരുമാനം വൈകുന്നു....

ടിഎംസി പ്രവർത്തകന്റെ കരണത്തടിച്ച സംഭവം : മമതയ്ക്കെതിരെ വിമർശനവുമായി ബിജെപി

0
കൊൽക്കത്ത : കൊൽക്കത്തയിൽ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാർട്ടി പ്രവർത്തകന്റെ...

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...