പ്രദീപ് കുളങ്ങര എഴുതിയ ‘ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും’ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദീപ് കുളങ്ങര എഴുതിയ ‘ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും’ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. കെ ജി റജി നളന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. ചന്ദ്രസേനൻ പ്രൊഫസർ മാലൂർ മുരളീധരന് പുസ്തകം കൈമാറിക്കൊണ്ട് പ്രാകാശനകർമ്മം നിർവ്വഹിച്ചു. യഥാർത്ഥ ഗുരവിനെയല്ല പലർക്കും വേണ്ടത്. അവരവർക്ക് ഇഷ്ടപ്പെട്ട ശ്രീനാരായണ ഗുരുവിനെ പങ്കിട്ടെടുക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രകാശന ചടങ്ങ് നിർവ്വഹിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ അഡ്വ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു. സ്വന്തം തപശക്തി സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനതയായി വിനിയോഗിച്ച ഒരേ ഒരു യോഗിവര്യനാണ് ശ്രീ നാരായണ ഗുരു എന്നും അദ്ദേഹം പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഉപജാതി സംവരണം അംബേദ്കറാണ് ശരി എന്ന വിഷയത്തിൽ എം. ഗീതാനന്ദൻ പ്രഭാഷണം നടത്തി. ഏകലവ്യൻ ബോധി, റോയ് മെഴുവേലി, അഡ്വ. രതീഷ് കിളിത്തട്ടിൽ, അഡ്വ. അൻസാരി, മണ്ണടി മോഹൻ, റെജി ദാമോദരൻ, സജീവ്, പ്രദീപ് കുളങ്ങര, ആര്യ കെ.എസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....