മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു.ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയിൽ ഒന്നാം സോണും പ്രധാനമായും രണ്ടാം സോണും കേന്ദ്രീകരിച്ചാണ് പരിശോധന.

മണ്ണൊലിച്ച് വരുന്ന ദൃശ്യങ്ങൾ അനുസരിച്ച് രണ്ടാം സോണിൽ വിക്രം റാണ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് ദൗത്യസംഘം. അതേസമയം, കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഉത്തരവിറങ്ങി. പരുക്കേറ്റവർക്ക് പരമാവധി 2 ലക്ഷം രൂപയും സഹായം നൽകും. അതോടൊപ്പം വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ തുരങ്ക നിർമ്മാണം നിർത്തിവയ്ക്കും എന്നും ഉത്തരവിൽ പറയുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...