സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു. അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്. മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു.

കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീൽ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച് മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....