കിഴക്കുപുറം പൊന്നമ്പി തീര്‍ഥാടന പള്ളിയിലേക്ക് പോകുന്ന റോഡ്‌ അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രശസ്തമായ കിഴക്കുപുറം പൊന്നമ്പി തീര്‍ഥാടന പള്ളിയിലേക്ക് പോകുന്ന റോഡ്‌ അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. കിഴക്കുപുറം ജംഗ്ഷനു സമീപം  അറക്കല്‍ പടിയില്‍ നിന്നും ആരംഭിച്ച് തുണ്ടിയത്ത് പടിയില്‍ അവസാനിക്കുന്ന ഈ റോഡിന് 1.80 കിലോമീറ്റര്‍ ദൈര്‍ഘ്യവും 6 മീറ്റര്‍ വീതിയുമുണ്ട്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ റോഡ്‌ പൂര്‍ണ്ണമായും പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. വളരെ മോശം അവസ്ഥയിലാണ് ഈ റോഡ്‌ ഇപ്പോള്‍. റോഡ്‌ ആരംഭിക്കുന്ന അറക്കല്‍ പടി മുതലുള്ള 500 മീറ്റര്‍ ഏറ്റവും മോശവും അപകടകരമായ നിലയിലുമാണ്. ഇവിടെ റോഡിന്റെ ഒരു സൈഡിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഇതു നിമിഷവും വാഹനാപകടം സംഭവിക്കാവുന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി ഇവിടെ കമ്പ് നാട്ടി അതില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയിട്ടുണ്ട്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇവിടുത്തെ റോഡിന്റെ  അവസ്ഥ മനസ്സിലാക്കുവാന്‍ കഴിയില്ല.

ദിവസേന നിരവധി വാഹനങ്ങളാണ് പൊന്നമ്പി തീര്‍ഥാടന പള്ളിയില്‍ വന്നുപോകുന്നത്. കൂടാതെ സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഇതിലെ ഇടതടവില്ലാതെ സഞ്ചരിക്കുന്നുണ്ട്.  പതിനായിരങ്ങൾ ഭക്തിനിര്‍ഭരമായി അണിചേരുന്ന പൊന്നമ്പി പള്ളിയുടെ റാസയും പൊന്നമ്പ് മലങ്കര കത്തോലിക്കാപ്പള്ളിയുടെ റാസയും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. സ്വകാര്യ വ്യക്തി നിലം നികത്തുന്നതിനുവേണ്ടി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടര്‍ന്നാണ്‌ ഇവിടം ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടം കെട്ടിത്തരാമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും പിന്‍മാറി. പഞ്ചായത്ത് ഇവിടെ സംരക്ഷണഭിത്തി കെട്ടാന്‍ നീക്കം നടത്തിയെങ്കിലും സ്ഥലമുടമയുടെ എതിര്‍പ്പിനെതുടര്‍ന്ന് പിന്‍മാറി. റോഡിന്റെ ഭാഗം പല ഭാഗങ്ങളിലും കയ്യേറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ  ആരോപണം. പരാതി പറഞ്ഞു മടുത്തെന്നും പ്രത്യക്ഷ സമരവുമായി മുമ്പോട്ടുപോകാനാണ് തീരുമാനമെന്നും നാട്ടുകാര്‍ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...