പെർത്ത്: ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് പോരാട്ടത്തിനിടെ മുഖത്ത് പന്തിടിച്ച് അമ്പയർക്ക് ഗുരുതര പരിക്ക്. ടോണി ഡെ നൊബ്രഗ എന്നു പേരുള്ള അമ്പയർക്കാണ് പരിക്കേറ്റത്. ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് അമ്പയറുടെ മുഖത്തിടിക്കുകയായിരുന്നു. ഓസീസ് ആഭ്യന്തര പോരാട്ടത്തിൽ നോർത്ത് പെർത്ത്- വെംബ്ലി ഡിസ്ട്രിക്ട്സ് മത്സരത്തിനിടെയാണ് അപകടം. മുഖത്തിന്റെ ഒരു ഭാഗത്തിനും കൺപോളകൾക്കുമാണ് പരിക്കേറ്റത്. മുഖത്തെ എല്ലുകൾക്ക് പൊട്ടലില്ല. അതിനാൽ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നൊബ്രഗ നിരീക്ഷണത്തിലാണ്. ഇതാദ്യമായല്ല അമ്പയർക്ക് കളി നിയന്ത്രിക്കുന്നതിനിടെ പരിക്കേൽക്കുന്നത്. മരണവും സംഭവിച്ചിട്ടുണ്ട്. 2019ൽ വെയ്ൽസിൽ നടന്ന ക്രിക്കറ്റ് പോരിനിടെ പന്ത് കൊണ്ടു അംപയർ ജോൺ വില്യംസ് മരിച്ചിരുന്നു. പിന്നീട് അമ്പയർമാർ സ്വയം രക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചാണ് കളത്തിലെത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























