തകര്‍ന്ന് തരിപ്പണമായി മേടപ്പാറയിലേക്കുള്ള റോഡ്‌ ; തിരിഞ്ഞുനോക്കാതെ തണ്ണിത്തോട് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : മേടപ്പാറയിലേക്കുള്ള റോഡ്‌ കാലങ്ങളായി തകര്‍ച്ച നേരിട്ടിട്ടും തിരിഞ്ഞുനോക്കാതെ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്‌. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് മേടപ്പാറ റോഡ്‌. കാലങ്ങളായി റോഡ്‌ ടാറിംഗ് നടത്താതെ വന്നതോടെ കുണ്ടും കുഴിയുമായി റോഡില്‍ വാഹന യാത്ര തീര്‍ത്തും ദുഷ്കരമായി മാറിയിരിക്കുകയാണ്. ഏകദേശം പതിനാല് വര്‍ഷത്തോളമായി റോഡ്‌ ടാറിംഗ് നടത്തിയിട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ റോഡിന് ഇരുവശവും താമസിക്കുന്നുണ്ട്. എന്നിട്ടും റോഡ്‌ നന്നാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറായിട്ടില്ല.

റോഡിന് ഓട നിര്‍മ്മിക്കാത്തതിനാല്‍ മഴക്കാലത്ത് മേടപ്പാറയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതാണ് റോഡ്‌ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്. വലിയ ഇറക്കമുള്ള റോഡില്‍ ടാറിംഗ് ഇളകി മാറിയതോടെ വലിയ കുഴികളാണ് റോഡില്‍ പലയിടത്തും. ഇരുചക്ര വാഹനയാത്രക്കാര്‍ ഈ കുഴികളില്‍ വീണ് പരിക്കേറ്റ സംഭവങ്ങളും അനവധിയാണ്. സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗവും റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. രാത്രിയില്‍ വെളിച്ചം കുറവുള്ള റോഡില്‍ കാട്ടുപന്നി ശല്യവും വര്‍ധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...