കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശ ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണ രംഗത്ത് പ്രതിപക്ഷം അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ അവവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ 97 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് അഭിമാനകരമായ നേട്ടമാണ്. ചെയ്യാന്‍ പറ്റുന്നത് പറയുക പറയുന്നത് ചെയ്യുക. ഇത് കൃത്യമായി പാലിച്ചു പോകുന്നുണ്ട്. വികസനത്തിന് ഒപ്പം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ നോക്കി. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു. ആ മുന്നേറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാവി വികസനത്തിലും ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. ഇത് വികസനത്തെ പ്രതികൂലമായി ബാധിച്ചു. എല്‍ഡിഎഫിനെ എതിര്‍ക്കുന്ന മുന്നണിയില്‍ ഉള്ളവര്‍ പോലും കേരളത്തിന്റെ സ്ഥിരതയും സാമൂഹ്യ നീതിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണം – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...