ശാപമോക്ഷം ലഭിക്കാതെ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്‌

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ഇരുപത് വര്‍ഷത്തിലേറെയായി അധികാരികള്‍ കണ്ണുതുറക്കുന്നതും കാത്ത് കഴിയുകയാണ് തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്‌. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്. പ്രധാന റോഡില്‍ നിന്നും ആശുപത്രിയിലേക്ക് കയറി വരുന്ന റോഡില്‍ ഭൂരിഭാഗവും തകര്‍ന്നു. ടാറിംഗ് ഇളകി മാറി വലിയ കുഴികള്‍ രൂപപ്പെട്ടതോടെ കാല്‍നടയാത്ര പോലും ദുഷ്കരമായി. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍ ഈ കുഴികളില്‍ കയറിയിറങ്ങിവേണം യാത്ര ചെയ്യുവാന്‍. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് ജോലി കഴിഞ്ഞ് തിരികെ മടങ്ങിയ ആശുപത്രിയിലെ ഡോക്ടര്‍ റോഡില്‍ സ്കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റത്‌. തണ്ണിത്തോട് പോലെ ഒരു മലയോര പ്രദേശത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന റോഡ്‌ കൂടിയാണിത്.

എന്നിട്ടും റോഡ്‌ നന്നാക്കുന്ന കാര്യത്തില്‍ ആര്‍ക്കും താത്പര്യമില്ല. മഴക്കാലത്ത് ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഒഴുകി ഇറങ്ങുന്ന മഴവെള്ളം റോഡില്‍ നിരന്നാണ് ഒഴുകുന്നത്. റോഡിന് ഓട ഇല്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. കുത്തി ഒഴുകി വരുന്ന മഴവെള്ളത്തിനൊപ്പം ടാറിങ്ങും ഇളകിപോയതാണ് റോഡ്‌ തകരുവാന്‍ പ്രധാന കാരണം. ആശുപത്രിയുടെ സ്ഥിതിയും അതിലും കഷ്ടമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി എങ്കിലും ഉച്ചയ്ക്ക് ശേഷം ചികിത്സയില്ല. ഡോക്ടര്‍മാരുടെ ആഭാവവും ജീവനക്കാരുടെ കുറവും തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....