വടശേരിക്കര – ചിറ്റാര്‍ റോഡില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര – ചിറ്റാര്‍ റോഡില്‍ പാറമടയില്‍ നിന്നും പാറപ്പൊടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പടയണിപാറയ്ക്കും മണിയാറിനും ഇടയിലുള്ള വളവില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ഡ്രൈവറും രണ്ട്  സഹായികളുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലോറി വളവ് തിരിയുമ്പോള്‍ വാഹനത്തിന്റെ നീളക്കൂടുതല്‍ കാരണം പൂര്‍ണ്ണമായി തിരിയാതെ വരികയും വാഹനം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. പകടത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കൈക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

കഴിഞ്ഞ കുറച്ചു കാലമായി ഇതേ റോഡില്‍ നിരവധി ലോറി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ചിറ്റാര്‍ ഭാഗത്തെ പാറമടകളില്‍ നിന്നും പാറ ഉത്പന്നങ്ങള്‍ കയറ്റി വരുന്ന വലിയ ലോറികളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പരിചയ സമ്പന്നരല്ലാത്ത ഡ്രൈവര്‍മാര്‍ ഈ റോഡില്‍ വാഹനമോടിക്കുമ്പോള്‍ വലിയ വളവുകളില്‍ വാഹനം തിരിയാതെ വരികയും അപകടം സംഭവിക്കുകയുമാണ്‌ ചെയ്യുന്നത്. പാറ മടകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഇത്തരത്തില്‍ വലിയ വാഹനം ഓടിച്ച് അപകടം വരുത്തി വെക്കാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....