സംസ്‌കൃത സർവ്വകലാശാല ; സെമസ്റ്റർ അവധി മെയ് ഒന്നിന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കാലടി :  ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെയ് ഒന്ന് മുതൽ 31 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പിഎച്ച്. ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ഉണ്ടായിരിക്കില്ല.

സംസ്‌കൃത സർവ്വകലാശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്
സമ്മർ കോച്ചിംഗ് ക്യാമ്പ് 24മുതൽ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു മാസത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 24ന് ആരംഭിച്ച് മെയ് 24ന് അവസാനിക്കും. ബാഡ്മിന്റൺ, ക്രിക്കറ്റ്, വോളിബോൾ ബാസ്ക്കറ്റ്, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക. ഓരോ ഇനത്തിലും പരിശീലനത്തിന് രജിസ്ട്രേഷൻ ഫീസ് 1500/-രൂപയായിരിക്കും. താല്പര്യമുളളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്‍പോർട്ട് സൈസ് ഫോട്ടോകളുമായി ഏപ്രിൽ 24ന് രാവിലെ ഏഴിന് കായിക പഠന വിഭാഗത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7025736484.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...