പത്ത് വയസുകാരിയെ പീഡിപ്പിച്ചു ; 58 കാരന് അഞ്ച് വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. അടിമലത്തുറ ഫാത്തിമമാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തില്‍ ക്രിസ്റ്റഫര്‍ (58)നെ അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ ഉത്തരവില്‍ പറയുന്നു. 2020 നവംബര്‍ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അച്ഛന്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തി കുട്ടികളെ പ്രതിയുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കുട്ടി കരഞ്ഞപ്പോള്‍ പ്രതി കുട്ടിക്ക് പൈസ കൊടുത്തിട്ട് മുട്ടായി വാങ്ങി തിരിച്ച് വരാന്‍ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയില്‍ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടില്‍ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാര്‍ ഉടനെ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രതി വീടിന്റെ വാതില്‍ അടച്ചു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...