പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 78 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് പോക്‌സോ കോടതി 78 വര്‍ഷം കഠിന തടവിനും 2,75,000 പിഴ ഒടുക്കാനും ശിക്ഷിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് വിധി. പിഴയൊടുക്കാതിരുന്നാല്‍ മൂന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. പിഴ തുക നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

പ്രതിയുടെ മദ്യപാന സ്വഭാവവും തുടര്‍ന്നുള്ള ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പിതൃമാതാവിനോടും മുത്ത സഹോദരിമാരോടും ഒപ്പം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലയളവ് മുതല്‍ സ്വന്തം പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിര്‍ത്ത മകളുടെ കവിളില്‍ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പിറ്റേന്ന് വീട്ടിലെത്തിയ മകളുടെ കവിളിലെ മുറിപ്പാടില്‍ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂള്‍ ടീച്ചര്‍മാരുടെ വിവരം ചോദിച്ചു. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതി മുറിയിൽ ദുർമന്ത്രവാദം ; ജഡ്‌ജിയുടെ കസേരയിൽ കടുക് വിതറിയ 65കാരി അറസ്റ്റിൽ

0
ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ്...

ബിജെപിയുമായി ഏറ്റുമുട്ടാനില്ലെന്ന് ജി.സുകുമാരൻ നായര്‍

0
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ....

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...