ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്കിന് സൈഡ് നല്‍കിയില്ല എന്നതിന്റെ പേരില്‍ ലഹരി ഉപയോഗിച്ച ബൈക്ക് യാത്രികരായിരുന്ന മൂന്നംഗ സംഘം സ്കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു. മൂവര്‍ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ തടഞ്ഞു വെച്ച്‌ പോലീസിന് കൈമാറി. മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വെണ്ണിക്കുളം പുറമറ്റം ഗ്യാലക്സി നഗറില്‍ വലിയപറമ്പില്‍ വീട്ടില്‍ മയൂഖ് നാഥ് (അപ്പു-19) നെ ആണ് തിരുവല്ല പോലീസിന് കൈമാറിയത്. വള്ളംകുളം നാഷണല്‍ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ട് വള്ളംകുളം തോട്ടപ്പുഴയില്‍ ആണ് സംഭവം നടന്നത്.

അറസ്റ്റിലായ മയൂഖനാഥ് അടങ്ങുന്ന മൂന്നംഗ സംഘം ഒരു ബൈക്കിലെത്തി ബസിന് കുറുകെ ബൈക്ക് നിര്‍ത്തിയ ശേഷം ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് വിട്ടുപോയതോടെ പിന്നാലെയെത്തിയ സംഘം ഓതറ മാമ്മൂട് ജംഗ്ഷന് സമീപം വെച്ച്‌ സ്കൂള്‍ ബസിന്റെ മുൻപില്‍ ബൈക്ക് നിര്‍ത്തി വീണ്ടും ഡ്രൈവറായ പ്രസന്നകുമാറിനെ മര്‍ദ്ദിച്ചു. ഇത് കണ്ട് ആക്രമണം തടയാൻ എത്തിയ നാട്ടുകാരെയും മൂവരും ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച്‌ മര്‍ദ്ദിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ മയൂഖിനെ പോലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രണ്ടു പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...