വിജിൽ നരഹത്യ കേസിൽ മൃതദേഹത്തിനായുള്ള തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ മൃതദേഹത്തിനായുള്ള തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. റിമാൻഡിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ പോലീസ് കൊയിലാണ്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ സമീപത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കുഴിച്ചു മൂടി, എന്ന ഒന്നാം പ്രതി നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് കഴിഞ്ഞ ആഴ്ച എലത്തൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പരിശോധന നിർത്തി വെച്ചു. നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് & സ്റ്റഡി സെൻ്ററിൻ്റെ റഡാർ സഹായത്തോടെ തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കാനാണ് തീരുമാനം.

ലാൻഡ് പെനിറ്റ്റൈറ്റിംഗ് റഡാർ സംവിധാനം മണ്ണിനടിയിലുള്ള മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഫലപ്രദമാണ്. അഞ്ചു മുതൽ 10 മീറ്റർ വരെ ആഴത്തിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ ഇതുവഴി കണ്ടെത്താനാകും. എന്നാൽ വെള്ളം വറ്റിയ ശേഷം മാത്രമേ ഇത് സാധ്യമാകൂ. ഡോഗ് സ്ക്വാഡിലെ കഡാവർ നായ്ക്കളുടെ സഹായവും ഉണ്ടാവും. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചേർന്ന് ചതുപ്പിൽ കുഴിച്ചു മുടി എന്നാണ് മൊഴി. രണ്ടാംപ്രതി രഞ്ജിത്തിനായുള്ള അന്വേഷണം തുടരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...