ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐഡി കാർഡ് www.medisep.kerala.gov.in ൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർക്ക് അവരുടെ മെഡിസെപ്പ് ഐഡി യൂസർ ഐഡിയായും പിപിഒ നമ്പർ പാസ്‌വേർഡായും ലോഗിൻ ചെയ്യാം. മെഡിസെപ്പ് കാർഡിൽ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല.

ആയതിനാൽ മെഡിസെപ്പ് ഐഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെങ്കിൽ ട്രഷറി വഴി നേരിട്ട് പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം. സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി കാർഡിൽ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ ഉൾപ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...