സി പി ഐയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : ആഗസ്ത് 5,6,7 തീയതികളിലായി പത്തനംതിട്ടയിൽ നടക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടക്കുന്ന സി പി ഐ കോന്നി മണ്ഡലം സെമിനാർ 18ന് തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് തണ്ണിത്തോട് ഡോൺ ബോസ്‌കോ ഓഡിറ്റോറിയത്തിൽ നടക്കും. മലയോര മേഖലയിലെ പട്ടയം, ബഫർ സോൺ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ വനം മന്ത്രിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും ആയ കെ രാജു ഉദ്ഘാടനം ചെയ്യും.

കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ പി ജയൻ മോഡറേറ്റർ ആയിരിക്കും. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി വിഷയ അവതരണം നടത്തും. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ പി സി സി അംഗം ബാബു ജോർജ്, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ തുടങ്ങിയവർ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...